Connect with us

Kerala

ട്രെയിന്‍ ഗതാഗതം താറുമാറായി; നിരവധി സര്‍വീസുകള്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ആലുവ റെയില്‍പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിലായതോടെ എറണാകുളം- ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. ജലനിരപ്പ് നീരിക്ഷിച്ച ശേഷമേ ഗതാഗതം പുനരാരംഭിക്കുകയുള്ളൂ എന്ന് റെയില്‍വേ അറിയിച്ചു.

നാഗര്‍കോവിലിനും തിരുവനന്തപുരത്തിമിടയില്‍ ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം ചെങ്കോട്ട റൂട്ടിലും ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസ് എന്നിവ പാലക്കാട് യാത്ര അവസാനിപ്പിക്കും. മംഗളൂരു-തിരുവനന്തപുരം മലബാര്‍, മാവേലി എക്‌സ്പ്രസുകളും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

മുംബൈ- കന്യാകുമാരി ജയന്തി ജനത, ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് എന്നിവ ഈറോഡ് വഴി തിരിച്ചുവിട്ടു. നിലമ്പൂര്‍- എറണാകുളം പാസഞ്ചര്‍, ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.