കവി ചെമ്മനം ചാക്കോ അന്തരിച്ചു

Posted on: August 15, 2018 12:50 am | Last updated: August 16, 2018 at 11:01 am
SHARE

കൊച്ചി: മലയാളത്തിലെ പ്രശസ്ത ഹാസ്യകവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസ്സായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി ആവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമ്പതിലേറെ സാഹത്യ കൃതികള്‍ രചിച്ചിട്ടുണ്ട്. വിമര്‍ശന ഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത.

1926 മാര്‍ച്ച് ഏഴിന് കോട്ടയം മുക്കുളത്താണ് ജനനം. പാളയംകോട്ട സെന്റ് ജോണ്‍സ് കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി. 1968 മുതല്‍ 86 വരെ കേരളസര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here