എസ് വൈ എസ് ദേശരക്ഷാ വലയം മാറ്റി വെച്ചു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക

Posted on: August 14, 2018 7:37 pm | Last updated: August 14, 2018 at 7:38 pm
SHARE

കോഴിക്കോട്: മഴക്കെടുതി മൂലം സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 15ന് നടത്താനിരുന്ന ദേശരക്ഷാ വലയം പരിപാടികള്‍ മാറ്റിവെച്ചു.

പ്രളയ മുഴുവന്‍ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായും ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം നടത്തിയും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം സമുചിതമാക്കണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ജനറല്‍ സെക്രട്ടറി മജീദ് കക്കാട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here