Connect with us

Kerala

മഴക്കെടുതി: നാസിലത്തിന്റെ ഖുനൂത്ത് നിര്‍വ്വഹിക്കുക

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിമൂലം പലയിടങ്ങളിലും ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ മഴക്ക് ശമനം ലഭിക്കുന്നതിനും ഉരുള്‍പ്പൊട്ടലുകളും മറ്റു പ്രകൃതി ദുരന്തങ്ങളും ഇല്ലാതിരിക്കുന്നതിനും ജനങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നതിനും എല്ലാ ഫര്‍ള് നിസ്‌കാരങ്ങളിലും നാസിലത്തിന്റെ ഖുനൂത് നിര്‍വ്വഹിക്കണമെന്നും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും സുന്നീ പ്രസ്ഥാനം പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മുഴുവന്‍ ഘടകങ്ങളും ഉദാരമതികളും പരമാവധി സംഖ്യ സമാഹരിച്ച് നല്‍കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

സംഭാവനകള്‍ ഫെഡറല്‍ ബാങ്ക്, പുതിയറ ബ്രാഞ്ച് 13060200023819 samastha Kerala Sunni yuvajana samgham (santhwanam) എന്ന എക്കൗണ്ടിലേക്ക് അയക്കുക.

---- facebook comment plugin here -----

Latest