Connect with us

Business

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇബേയെ കഴിഞ്ഞ വര്‍ഷം ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തിരുന്നു. ഇബേക്ക് പകരം പുതിയ ഷോപ്പിംഗ് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സന്ദേശമാണ് ഇപ്പോള്‍ ebay.in തുറക്കുമ്പോള്‍ ലഭിക്കുന്നത്. അതേസമയം, ഈ മാസം 30 വരെ ഇബേ ഗ്യാരണ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതുവഴി അടുത്തിടെ വാങ്ങിയ ഇബേ ഉത്പന്നങ്ങള്‍ തൃപ്തികരമായില്ലെങ്കില്‍ മടക്കിനല്‍കാന്‍ സാധിക്കും.

ഇബേക്ക് പകരമായി റീഫര്‍ബിഷ്ഡ് ഉല്‍പന്നങ്ങള്‍ മാത്രം വില്‍പ്പന നടത്തുന്ന ഇകൊമേഴ്‌സ് വെബ്‌സൈറ്റ് അവതരിപ്പിക്കാനാണ് ഫ്‌ളിപ്കാര്‍ട്ട് ഒരുങ്ങുന്നത്.

---- facebook comment plugin here -----

Latest