ജലനിരപ്പ് 138 അടിയിലേക്ക്; മുല്ലപ്പെരിയാർ അണക്കെട്ടും തുറക്കുന്നു, ജാഗ്രതാ നിർദേശം

Posted on: August 14, 2018 5:45 pm | Last updated: August 15, 2018 at 6:04 pm
SHARE

തൊടുപുഴ: വൃഷ്ടി പ്രദേശത്ത് മഴ ശക്തിയാര്‍ജിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് 138 അടിയിലേക്ക് അടുത്തു. ഇൗ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻെറ ഷട്ടറുകൾ ഏതുസമയത്തും തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.11500 ഘനയടി വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്തുന്നത്. ഡാമിൻെറ പരിസരത്ത് കഴിയുന്ന 1250 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. നാലായിരം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റും.

തമിഴ്നാടാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. തമിഴ്‌നാട് കൊണ്ടുപോകുന്നതില്‍ കൂടുതല്‍ ജലം മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 2397.16 അടിയിലെത്തി. ഈ സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും വീണ്ടും തുറന്നു. പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here