Connect with us

National

വിവാഹം കഴിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി, പക്ഷേ...

Published

|

Last Updated

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കല്യാണക്കാര്യം പലപ്പോഴും ചര്‍ച്ചയാണ്. രാഹുല്‍ എന്തുകൊണ്ട് വിവാഹിതനാകുന്നില്ല എന്ന ആ ചോദ്യം ഇന്നും രാഹുലിനെ തേടി എത്തി. ഹൈദരാബാദില്‍ പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ചോദ്യം ഉയര്‍ന്നത്. അതില്‍ രാഹുല്‍ നല്‍കിയ മറുപടിയാണ് രസകരം. താന്‍ പാര്‍ട്ടിയെയാണ് കല്ല്യാണം കഴിച്ചതെന്നായിരുന്നു രാഹുലിന്റെ മറുപടി.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 230 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. അതുകൊണ്ട് തന്നെ മോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്നും രാഹുല്‍ പറഞ്ഞു.

Latest