തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന ബിജെപിയുടെ ആവശ്യം തിരഞ്ഞെടപ്പ് കമ്മീഷന്‍ തള്ളി

Posted on: August 14, 2018 4:40 pm | Last updated: August 14, 2018 at 4:40 pm
SHARE

ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന ബിജെപിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഭരണഘടനാ ഭേദഗതിയില്ലാതെ തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നത് അസാധ്യമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് പറഞ്ഞു. അസംബ്ലികളുടെ കാലാവധി നീട്ടുവാനും ചുരുക്കുവാനും നിയമപരമായ ചട്ടക്കൂട് ഇല്ലാതെ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ നിലപാട് 2015ല്‍ വ്യക്തമാക്കിയതാണ്. ഇതിന് കൂടുതല്‍ സേനാ വിന്യാസവും ഉദ്യോഗസ്ഥരും വേണ്ടിവരുമെന്നും ഒ പി റാവത്ത് വ്യക്തമാക്കി.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒപി റാവത്തിന്റെ പ്രതികരണം.