തൂത്തുക്കുടി പോലീസ് വെടിവെപ്പ് : സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

Posted on: August 14, 2018 2:36 pm | Last updated: August 14, 2018 at 2:36 pm
SHARE

ചെന്നൈ: സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കി.

പ്രതിഷേധ സമരത്തിന് നേരെ വെടിവെക്കാന്‍ ഉത്തരവിട്ടതും സമരക്കാരെ അറസ്റ്റ് ചെയ്തതും ദേശീയ സുരക്ഷാ നിയമവും ക്രിമിനല്‍ നിയമവും അനുസരിച്ചാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. കമ്പനി പുറന്തള്ളുന്ന മാലിന്യം വന്‍തോതില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതാണ് പ്രതിഷേധ സമരത്തിന് കാരണമായത്. ഇതിനെതിരെ പ്രദേശവാസികള്‍ നടത്തിയ സമരമാണ് മെയ് 22ലെ കൂട്ടക്കുരുതുയില്‍ കലാശിച്ചത്.