മഴക്കെടുതി: 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും

Posted on: August 14, 2018 1:30 pm | Last updated: August 15, 2018 at 12:51 am
SHARE

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 193 വില്ലേജുകളെ നേരത്തെ പ്രളയബാധിതമായി പ്രഖ്യാപിച്ചിരുന്നു. വെള്ളം കയറിയതിനെത്തുടര്‍ന്നും മണ്ണിടിഞ്ഞതിനെത്തുടര്‍ന്നും വീടുകളില്‍നിന്നും മാറിത്താമസിക്കേണ്ടി വന്നവര്‍ക്ക് പതിനായിരും രൂപ ആശ്വാസ ധനസഹായമായി നല്‍കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതു സഹകരണ സ്ഥാപനഹ്ങള്‍ ഈടാക്കുന്ന കമ്മീഷന്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസമായി ആളുകള്‍ക്ക് നല്‍കുന്ന തുക ബേങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധനയില്‍നിന്നും ഒഴിവാക്കാന്‍ ബേങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതിയില്‍ നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഫീസ് ഈടാക്കില്ല. ഇതിനായി അദാലത്തുകള്‍ നടത്തും. പുതിയ രേഖകള്‍ അനുവദിക്കുന്നതിന് സെപ്തംബര്‍ 30വരെ സമയം അനുവദിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരേയു സെക്രട്ടറി തല ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കും. ഇതിനായുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കണം.

പ്രളയ ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ക്ക് മൊറോട്ടോറിയം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കാനായി. ഇത് മാത്യകാപരമാണ്. കേന്ദ്രത്തിന്റേത് അനുകൂല സമീപനമായിരുന്നു. കേന്ദ്രം 100 കോടി പ്രഖ്യാപിച്ചത് നല്ല നടപടിയാണ്. വെള്ളമൊഴിഞ്ഞ ശേഷമെ നാശനഷ്ടങ്ങള്‍ പൂര്‍ണമായി കണക്കാക്കാനാകു. അപ്പോള്‍ ഒരിക്കല്‍കൂടി കേന്ദ്ര സംഘം സംസ്ഥാനം സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here