Connect with us

Kerala

മഴക്കെടുതി: ഇത്തവണ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികളില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം സമാനകളില്ലാത്ത മഴക്കെടുതികളില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഇതിന് നീക്കിവെച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭാഗത്ത് ദുരിതാശ്വാസ നിധിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഓണാഘോഷ പരിപാടികളുമായി മുന്നോട്ട് പോകുന്നത് ശരിയല്ല.നെഹ്‌റു ട്രോഫി വള്ളം കളി പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല. കാലാവസ്ഥകൂടി പരിഗണിച്ചാവും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest