ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 70 കടന്നു

Posted on: August 14, 2018 12:07 pm | Last updated: August 14, 2018 at 9:24 pm

മുംബൈ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടുകൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം 70ലേക്ക് താഴ്ന്നു. 69.84ല്‍ രാവിലെ വ്യാപാരം തുടങ്ങിയ ശേഷം മൂല്യം 69.75ലേക്ക് ഉയര്‍ന്നെങ്കിലും വീണ്ടും താഴോട്ട് പോവുകയായിരുന്നു. 10.34ന് 70.08 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഇന്നലെ ഒറ്റദിവസംകൊണ്ട് രൂപയുടെ മൂല്യത്തില്‍ 1.08 രൂപയുടെ താഴ്ചയാണുണ്ടായത്. 69.91ലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70ലേക്ക് താഴുന്നത്. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സാമ്പത്തിക രംഗത്ത് ഇടിവുണ്ടാക്കുമോയെന്ന ആശങ്കയാണ് ഇന്ത്യയടക്കമുള്ള വികസിത രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം പെട്ടന്ന് ഇടിയാന്‍ കാരണമായത്.