Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ മൊബൈല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടന്‍ ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ദൃശ്യങ്ങള്‍ക്കായി വവിധ കോടതികളില്‍ 11 ഹരജികളാണ് ദിലീപ് ഇതുവരെ നല്‍കിയത്.

വിചാരണ വൈകിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ദിലീപ് ഹരജികള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസ് സിബിഐക്ക് വിടാനുള്ള ആസാധാരണ സാഹചര്യമില്ലെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ആക്രമണ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള 32 രേഖകള്‍ കേസ് നടത്തിപ്പിലേക്ക് വിട്ട് തരണമെന്നാവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദ്യശ്യങ്ങള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.

Latest