Connect with us

Kerala

കേരളത്തില്‍ നാളെ വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത

Published

|

Last Updated

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസം കേരളത്തില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോര മേഖലയിലും മഴ തുടരും. ബംഗാള്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ കാറ്റിന് കാരണമാവുക. മണിക്കൂറില്‍ 60കി.മിവരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ രാവിലെമുതല്‍ ശക്തമായ മഴ തുടരുകയാണ്. കേരളം, കര്‍ണാടകം, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും തുറന്നിട്ടുണ്ട്.

Latest