Connect with us

Gulf

സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈ വര്‍ഷം ഈജിപ്തില്‍ നിന്ന് ആയിരം ഹജ്ജ് തീര്‍ഥാടകര്‍

Published

|

Last Updated

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈജിപ്തില്‍ നിന്ന് ആയിരം ഹജ്ജ് തീര്‍ഥാടകരെത്തും. ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഈജിപ്ഷ്യന്‍ സൈനികരുടെ ബന്ധുക്കളാണ് അതിഥികളായി ഹജ്ജ് നിര്‍വഹിക്കാനെത്തുക. കഴിഞ്ഞ വര്‍ഷവും ആയിരം പേരെ സഊദി രാജാവ് അതിഥികളായി ക്ഷണിച്ചിരുന്നു.

യമന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരുടെ ബന്ധുക്കളും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 90 രാജ്യങ്ങളില്‍നിന്നുള്ള 1,300 പേരും രാജാവിന്റെ പ്രത്യേക അതിഥികളായി ഹജ്ജ് നിര്‍വഹിക്കാന്‍ ഈ വര്‍ഷം എത്തും.

Latest