സഊദിയിലെ ശറൂറയില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: August 14, 2018 12:18 am | Last updated: August 14, 2018 at 12:18 am
SHARE
ഓമനക്കുട്ടന്‍, ബീരാന്‍

ജിദ്ദ: സഊദിയിലെ ശറൂറയില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മല്ലിശേരി വീട്ടില്‍ ഓമനക്കുട്ടന്‍ (42), തിരൂര്‍ കുറ്റിപ്പാല ആദൃശ്ശേരി സ്വദേശി പറമ്പന്‍ വീട്ടില്‍ പരേതനായ കുഞ്ഞഹമ്മദിന്റെ മകന്‍ ബീരാന്‍ (40) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശറൂറയില്‍ ഇവര്‍ താമസിച്ചിരുന്ന റൂമില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ഇവരുടെ സ്‌പോണ്‍സര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി റൂം തുറന്നസമയത്ത് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ശറൂറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ഏഴുവര്‍ഷമായി ശറൂറയില്‍ ജോലിചെയ്തുവരികയായിരുന്നു ബീരാന്‍. മാതാവ്: ഫാത്വിമ. ഭാരൃ: സകീനത്ത്. മകള്‍: മിന്ഹ ഫാത്തിമ.
ഓമനകുട്ടന്‍ കഴിഞ്ഞ ആറുവര്‍ഷമായി ശറൂറയിലുണ്ട്. മാതാവ്: കല്ല്യാണി, ഭാര്യ: രജനി. മക്കള്‍: അരുണ്‍, ധന്യ, ഐശ്വര്യ.

LEAVE A REPLY

Please enter your comment!
Please enter your name here