Connect with us

Gulf

കഅബയെ അണിയിക്കാനുള്ള കിസ്‌വ കൈമാറി; അറഫാ ദിനത്തില്‍ അണിയിക്കും

Published

|

Last Updated

മക്ക: അറഫാ ദിനത്തില്‍ കഅബയെ അണിയിക്കാനുള്ള കിസ്‌വ കൈമാറി. മക്ക ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ മക്ക ഗവര്‍ണറും സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനില്‍ നിന്നും കിസ്‌വ കഅബയുടെ സൂക്ഷിപ്പ് ചുമതലയുള്ള ഡോ: ശൈഖ് സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ ഏറ്റുവാങ്ങി.

കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള കുടുംബമാണ് അല്‍ശൈബി കുടുംബം. എല്ലാവര്‍ഷവും ദുല്‍ഹജ്ജ് മാസം ആദ്യത്തിലാണ് കഅബയെ അണിയിക്കാനുള്ള കിസ്‌വ അല്‍ശൈബി കുടുംബം ഏറ്റുവാങ്ങുക.

വിശുദ്ധ ഹജ്ജ് കര്‍മത്തിന് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിന് രാവിലെ പഴയ കിസ്‌വ മാറ്റി കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. പുതിയ കിസ്‌വ അണിയിച്ച ശേഷം ഹജ്ജ് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ കിസ്‌വ ഉയര്‍ത്തികെട്ടും. പ്രകൃതിദത്തമായ പട്ടില്‍ നിര്‍മിക്കുന്ന കിസ്‌വക്ക് രണ്ട് കോടിയിലധികം റിയാലാണ് നിര്‍മാണ ചെലവ് ചെലവ്.

സിറാജ് പ്രതിനിധി, ദമാം

Latest