കാസർകോട്ട് റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ടുപേർ അകപ്പെട്ടതായി സംശയം

Posted on: August 13, 2018 11:59 pm | Last updated: August 13, 2018 at 11:59 pm
SHARE

കാസര്‍ഗോഡ്: കാസര്‍ഗോഡ്  നീലേശ്വരത്തിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ടുപേർ അകപ്പെട്ടതായി സംശയം. നീലേശ്വരം വെള്ളരിക്കുണ്ട് റോഡിൽ ബീമനടിക്ക് അടുത്ത് തിങ്കളാഴ്ച രാത്രി എട്ടരയോടെ ആണ് സംഭവം. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ഇവിടെ ബസ് കാത്തു നിന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. പോലീസും ഫയർഫോസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് പരിശോധിക്കുന്നത്.