കോഴിക്കോട്: മണല്‍ക്കടത്ത് പരിശോധനക്കിടെ തഹസില്‍ദാറെ വധിക്കാന്‍ ശ്രമം. മണല്‍ നിറച്ചെത്തിയ ടിപ്പര്‍ ലോറി തഹസില്‍ദാറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി. താമരശ്ശേരിയിലാണ് സംഭവം
ലോറി നിര്‍ത്താന്‍ കൈകാണിച്ചപ്പോഴാണ് ടിപ്പര്‍ തഹസില്‍ദാരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റിയത്.
തഹസില്‍ദാര്‍ റഫീഖ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ടിപ്പര്‍ ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്തിട്ടുണ്ട്.