സഊദിയില്‍ ലെവി പിന്‍വലിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തൊഴില്‍ മന്ത്രാലയം

Posted on: August 13, 2018 9:58 pm | Last updated: August 13, 2018 at 9:58 pm
SHARE

റിയാദ്: സഊദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിച്ചുവെന്ന രൂപത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് സഊദി തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. 2017 ലാണ് സഊദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ലെവി ഏര്‍പ്പെടുത്തിയത്.

നിലവില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ലെവി തൊഴിലുടമകളാണ് അടക്കേണ്ടതെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ അടുത്ത വര്‍ഷം മുതല്‍ ലെവി പ്രതിമാസം 600 സഊദി റിയാല്‍ ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.