ജലന്ധറില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു; ക്യാമറ തകര്‍ത്തു

Posted on: August 13, 2018 9:03 pm | Last updated: August 14, 2018 at 1:11 am
SHARE

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പോലീസിന്റെ വാദം പൊളിഞ്ഞു. ബിഷപ്പ് ഹൗസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ദിവസം മുഴുവനും ഫ്രാങ്കോ മുളക്കല്‍ ബിഷപ്പ് ഹൗസിന് പുറത്തായിരുന്നു. രാത്രി 7.15ന് മാത്രമാണ് അദ്ദേഹം ജലന്ധര്‍ ബിഷപ്പ് ഹൗസിലെത്തിയത്.

ഫ്രാങ്കോ മുളക്കലിന്റെ വാഹനമെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് ബിഷപ്പ് ഹൗസില്‍ അരങ്ങേറിയത്. ബിഷപ്പ് വരുന്നതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണമുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറാമാന്‍ മനു സിദ്ധാര്‍ഥിന് പരുക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറയും തകര്‍ന്നു. മലയാള മനോരമക്ക് വേണ്ടിചിത്രങ്ങളെടുത്തിരുന്ന സിബി സെബാസ്റ്റ്യനെ മര്‍ദിക്കുകയും ക്യാമറ കേടു വരുത്തുകയും ചെയ്തു.

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. ഇതെല്ലാം നടക്കുമ്പോള്‍ പഞ്ചാബ് പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. ഇപ്പോഴും പത്തോളം മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിനുള്ളില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here