കാലവര്‍ഷക്കെടുതി: ഐ സി എഫ് അരക്കോടി രൂപയുടെ സഹായം നല്‍കും

Posted on: August 13, 2018 6:58 pm | Last updated: August 13, 2018 at 9:05 pm
SHARE

ദുബൈ: കാലവര്‍ഷക്കെടുതിയില്‍ വീടും സമ്പത്തും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അര കോടി രൂപയുടെ സഹായം നല്‍കുമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ നേതാക്കള്‍ പത്ര കുറിപ്പില്‍ അറിയിച്ചു.
ഐ സി എഫ് അംഗങ്ങള്‍ പത്ത് സഊദി റിയാലില്‍ കുറയാത്ത സംഖ്യ നിധിയിലേക്ക് നല്‍കും. വരുന്ന വെള്ളിയാഴ്ച്ച നിധി സമാഹരണ ദിനമായി ആചരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഇതു സംബന്ധമായി ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, അസീസ് സഖാഫി മമ്പാട്, കരീം ഹാജി ഖത്വര്‍, നിസാര്‍ സഖാഫി ഒമാന്‍, അലവി സഖാഫി തെഞ്ചേരി കുവൈത്ത്, എം സി കരീം ഹാജി ബഹ്‌റൈന്‍, ഹമീദ് ഈശ്വരമംഗലം ദുബൈ, മുജീബ് എ ആര്‍ നഗര്‍ ജിദ്ദ, ശരീഫ് കാരശ്ശേരി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here