പത്ത് വര്‍ഷത്തേക്കുള്ള വിസ ഈ വര്‍ഷം അവസാനം

Posted on: August 13, 2018 6:40 pm | Last updated: August 13, 2018 at 6:40 pm
SHARE

ദുബൈ: യു എ ഇ ഭരണകൂടം പ്രഖ്യാപിച്ച പത്തു വര്‍ഷ വിസക്ക് സാങ്കേതിക മേഖലയിലെ സംരംഭകര്‍, ഉന്നതതല നിക്ഷേപകര്‍, ശാസ്ത്ര-ബഹിരാകാശ-ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്ന് ദുബൈ സാമ്പത്തിക വികസന വകുപ്പ് മുതിര്‍ന്ന ഉപദേശകന്‍ ഡോ. റായിദ് സഫാദി വ്യക്തമാക്കി. ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. റായിദ്.

ഈ വര്‍ഷം അവസാനം പത്തു വര്‍ഷ വിസ പ്രാബല്യത്തില്‍ വരും. നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കപ്പെട്ട മേഖലയിലും പത്തു വര്‍ഷ വിസ ലഭ്യമാകും. നിക്ഷേപകര്‍ക്കാണ് അര്‍ഹത. നിക്ഷേപവും വൈദഗ്ധ്യവും യു എ ഇയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഡോ. റായിദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here