ഹജ്ജിനെത്തിയ നിലമ്പൂര്‍ സ്വദേശിനി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു

Posted on: August 13, 2018 2:19 pm | Last updated: August 13, 2018 at 2:19 pm
SHARE

മക്ക:ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മുഖേന കേരളത്തില്‍ നിന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശിനി മക്കയില്‍ കുഴഞ്ഞു വീണ് മരിച്ചു .സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് എത്തിയ നിലമ്പൂര്‍ കലയന്‍തോട് ഖാദറിന്റെ ഭാര്യ സുബൈദ (55) യാണ് മക്കയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

മരണസമയത്ത് ഭര്‍ത്താവ് ഖാദര്‍ , മകന്‍ ഉമ്മര്‍ ഷിബിന്‍, മരുമകള്‍ ജസീല, സുബൈദയുടെ സഹോദരി ആബിദ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു .മയ്യത്ത് മക്കയിലെ അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ഹജ്ജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ എന്‍പി ഷാജഹാന്‍ പറഞ്ഞു