ടേബിള്‍സ് യോയോസോയുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചു

Posted on: August 13, 2018 2:12 pm | Last updated: August 13, 2018 at 3:02 pm

യിവു (ചൈന):ലുലുഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ കീഴിലുള്ള ടേബിള്‍സും ചൈനീസ്ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ യോയോസോയുമായിധാരണപത്രത്തില്‍ഒപ്പുവെച്ചു.ടേബിള്‍സ്്്മാനേജിങ് ഡയറക്ടര്‍ അദീബ്അഹമ്മദും യോയോസോ സ്ഥാപക മാഹുവാനുംചേര്‍ന്നാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്.
ലോകത്തെമ്പാടുമുള്ള ആയിരത്തോളം സ്‌റ്റോറുകളിലൂടെ ഫാഷന്‍ലൈഫ്‌സ്‌റ്റൈല്‍ രംഗത്തെ 5000ത്തില്‍പരംഉല്‍പന്നങ്ങളാണ് യോയോസോ ബ്രാന്‍ഡില്‍ വിപണനംചെയ്യപ്പെടുന്നത്.

റീറ്റെയ്‌ലില്‍ ഒരുദശാബ്ദക്കാലത്തെ പാരമ്പര്യമുള്ള യോയായോസോ ഷോറൂമുകളിലൂടെ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ ഫാഷന്‍ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനാണ് ടേബിള്‍സ് ഉദ്ദേശിക്കുന്നതെന്ന് അദീബ്അഹമ്മദ് വിശദീകരിച്ചു.
യോയോസോയുമായി സഹകരിച്ചുകൊണ്ട് ലോകപ്രശസ്തലൈഫ്‌സ്‌റ്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്്‌റ്റോര്‍ ഇന്ത്യയില്‍ആരംഭിക്കുന്നതില്‍ അത്യധികംആഹ്ലാദമുണ്ടെന്ന്അദീബ്അഹമ്മദ്പറഞ്ഞു.
ടേബിള്‍സിന്റെ കേന്ദ്രസ്ഥാപനമായ ലുലുഗ്രൂപ്പ് ചൈനയില്‍ വന്‍തോതില്‍ നിക്ഷേപത്തിന്ഒരുങ്ങുകയാണ്. ചൈനയിലെ ലുലു വാണിജ്യനിക്ഷേപം 300 ദശലക്ഷംഡോളര്‍വരെ ഉയര്‍ത്തുമെന്ന്കഴിഞ്ഞമാസംപ്രഖ്യാപിച്ചിരുന്നു.
ലോകത്തെ തിദ്രുതംവളരുന്നരാജ്യമായഇന്ത്യയിലെ മാര്‍ക്കറ്റില്‍ സാനിദ്ധ്യംഉറപ്പിക്കാന്‍കഴിയുന്നത് വലിയകാര്യമാണെന്ന് യോയോസോ സ്ഥാപക മാഹുവാന്‍ പറഞ്ഞു.