കനത്ത മഴ: കാലിക്കറ്റ് സര്‍വകലാശാല പിജി പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: August 13, 2018 1:28 pm | Last updated: August 13, 2018 at 7:47 pm

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ ചൊവ്വാഴ്ച നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മാറ്റി വെച്ചു.

കനത്ത മഴയെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.