Connect with us

Kerala

ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

കേസ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന്തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും എഡിജിപി കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ മൊഴിയെടുക്കലും തെളിവെടുപ്പും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ചില വൈദികരെക്കൂടി ചോദ്യം ചെയ്യാനുണ്ട്. അതിന് ശേഷം ഉച്ചയോടെതന്നെ അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യും.

Latest