ബാണാസുരസാഗര്‍, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Posted on: August 13, 2018 11:28 am | Last updated: August 13, 2018 at 1:29 pm
SHARE

കോട്ടയം : ബാണാസുര സാഗര്‍, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ഈ നദികളുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ പറഞ്ഞു. 90സെ.മീ ഉയര്‍ത്തിയിട്ടുള്ള ബാണാസുരസാഗറിന്റെ നാല് ഷട്ടറുകള്‍ 20സെ.മീ വീതംകൂടി ഉയര്‍ത്തും.

ഇടുക്കി ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ സുരക്ഷിത പരിധിയിലാണ്. എന്നാല്‍ ഇടമലയാര്‍ ഡാമില്‍നിന്നും കൂടുതല്‍ വെള്ളം ഒഴുക്കിക്കളയാന്‍ തുടങ്ങിയത് പെരിയാറില്‍ ജലനിരപ്പുയരാന്‍ കാരണമായിട്ടുണ്ട്. ആനത്തോട് ഡാമിന്റെ ഷട്ടറുകളും കൊച്ചുപമ്പ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്. പമ്പാ നദിയുടെ തീരത്തുള്ളവരും ശബരിമല തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നതിനാല്‍ കക്കാട് ആറിന്‍രെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.