ജിയോ ഫോണ്‍ 2 : രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15 മുതല്‍

Posted on: August 12, 2018 8:29 pm | Last updated: August 12, 2018 at 8:29 pm
SHARE

മുംബൈ: റിലയന്‍സ് ജിയോഫോണിന്റെ പരിഷ്‌കരിച്ച പതിപ്പ് ജിയോഫോണ്‍ 2 ഈ മാസം 15 മുതല്‍ വിപണിയില്‍ ലഭ്യമാകും.

ക്യുവേര്‍ട്ടി കീബോര്‍ഡ്, വാട്‌സാപ് തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ജിയോഫോണ്‍ 2വിന് 2,999 രൂപയാണ് വിലയെങ്കിലും ജിയോ പ്രഖ്യാപിച്ച മണ്‍സൂണ്‍ ഹംഗാമ ഓഫറിന് കീഴില്‍ പഴയ ഫീച്ചര്‍ ഫോണ്‍ നല്‍കി വാങ്ങുമ്പോള്‍ 201 രൂപ ചെലവാക്കിയാല്‍ മതി.

ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൈജിയോ ആപ്പ് വഴിയും ഈ മാസം 15മുതല്‍ ഫോണിനായി രജിസ്റ്റര്‍ ചെയ്യാം. ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം ലഭ്യമല്ല.