Connect with us

Gulf

പൊതുമാപ്പ് :തൊഴില്‍ അന്വേഷകര്‍ക്ക് സഹായ ഹസ്തവുമായി പിബിഎസ്‌കെ

Published

|

Last Updated

അബുദാബി: പൊതുമാപ്പില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് സഹായവുമായി പ്രവാസി ഭാരതീയ സഹായകേന്ദ്ര (പി ബി എസ് കെ). തൊഴില്‍ തേടുന്ന ഇന്ത്യക്കാരായ തൊഴില്‍ അന്വേഷകര്‍ക്കാണ് സഹായ ഹസ്തവുമായി പി ബി എസ് കെ കേന്ദ്രം തുറന്നിട്ടുള്ളത്.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ തൊഴില്‍ അന്വേഷിക്കുന്നുണ്ടെങ്കില്‍ സഹായ കേന്ദ്രത്തെ സമീപിക്കാവുന്നതാണെന്നും ഇന്ത്യന്‍ എംബസിയുടെ പുതിയ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ 05-62622118 രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ ബന്ധപ്പെടാവുന്നതാണെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. ഇന്‍ഡ്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്ററാണ് പ്രവാസി ഭാരതീയ സഹായ കേന്ദ്രം എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തത്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്‍ന്ററാണ് പ്രവാസി ഭാരതീയ സഹായ കേന്ദ്രമായി പുനര്‍നാമകരണം ചെയ്തത്. എന്നാല്‍ പ്രവര്‍ത്തനരീതിയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുടര്‍ന്നും സഹായം നല്‍കുമെന്ന് പി ബി എസ് കെ മാനേജര്‍ അനീഷ് ചൗധരി പറഞ്ഞു.

പൊതുമാപ്പ് തൊഴിലന്വേഷകര്‍ അവരുടെ വിസ നിലപാട് സ്ഥിരീകരിച്ചതിന് ശേഷം, യു എ ഇ യില്‍ തുടരാന്‍ ആഗ്രഹിക്കുന്ന വിവരം വലഹു@ശംൃരൗമല. ശി ഇ മെയില്‍ വഴിയോ, ടെലിഫോണ്‍ വഴിയോ, ഹെല്‍പ്പ് ലൈന്‍ നമ്പറായ 80046342 വഴിയോ പി ബി എസ് കെ കേന്ദ്രവുമായി ബന്ധപ്പെടണം. ഇ മെയില്‍ അയക്കുമ്പോള്‍ ആംനസ്റ്റി ജോബ് സിക്കേഴ്‌സ് എന്ന് വിഷയത്തില്‍ രേഖപ്പെടുത്തണം.
തൊഴില്‍ അന്വേഷകര്‍ക്ക് മറുപടി അയക്കുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യും, അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ശേഖരിച് പി ബി എസ് കെ അബുദാബിയിലുള്ള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് കൈമാറും.

അബുദാബി എംബസി ഉദ്യോഗസ്ഥരാണ് തൊഴില്‍ അന്വേഷകരുമായി അവസാന ഘട്ട കൂടിക്കാഴ്ച നടത്തുക. ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തൊഴില്‍ അന്വേഷകര്‍ക്ക് സഹായത്തിനായി പി ബി എസ് കെ യുടെ സെന്ററുകള്‍ സന്ദര്‍ശിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ എംബസി യു എ ഇ യിലെ വിവിധ കമ്പനികളുമായി തൊഴില്‍ അന്വേഷകര്‍ക്കായി ചര്‍ച്ച നടത്തുന്നുണ്ട്.

Latest