കേരളത്തിലെ വെള്ളപ്പൊക്കം: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് അനുവദിക്കും

Posted on: August 12, 2018 6:18 pm | Last updated: August 12, 2018 at 10:10 pm

ന്യൂഡല്‍ഹി: കേരളത്തില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പണമൊന്നും ഈടാക്കാതെ പുതിയ പാസ്‌പോര്‍ട്ട് നല്‍കും.

ഇതിനായി പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.വെള്ളപ്പൊക്കം കേരളത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് സ്യഷ്ടിച്ചിരിക്കുന്നത്.സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ നഷ്ടപ്പെട്ടവര്‍ക്ക് പാസ്‌പോര്‍ട്ടിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കാമെന്നു കേന്ദ്രമന്ത്രി ട്വീറ്റ്
ചെയ്തു.