Connect with us

International

സൂര്യനെ പഠിക്കാന്‍ പാര്‍ക്കര്‍ കുതിച്ചുയര്‍ന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: സൗരവാതത്തിന്റെ ദുരൂഹതകള്‍ തേടി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് യാത്ര തുടങ്ങി. കേപ്കാനവറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്നുമാണ് സൂര്യനെ ലക്ഷ്യംവെച്ചുള്ള പാര്‍ക്കറിനെ വഹിച്ച് ഡെല്‍റ്റ ഫോര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. രണ്ട് ദശാബ്ദത്തോളമെടുത്ത് വികസിപ്പിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഏഴ് വര്‍ഷംകൊണ്ടാണ് തന്റെ ദൗത്യം പൂര്‍ത്തീകരിക്കുക.

സൂര്യനോട് 61 ലക്ഷംവരെ അടുത്തുനിന്നാണ് പാര്‍ക്കര്‍ സൂര്യനെ നിരീക്ഷിക്കുക. ലക്ഷക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് വരുന്ന കടുത്ത താപനിലയെ അതീജീവിച്ച് സൗരവാതത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് പാര്‍ക്കര്‍ പ്രോബ് വിവരം നല്‍കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഇന്നലെ പുലര്‍ച്ചയോടെയാണ് വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Latest