Connect with us

Kerala

പ്രളയ ദുരിതം: കേരളത്തിലെ സ്ഥിതി ഗുരുതരം- കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

Published

|

Last Updated

കൊച്ചി: കേരളത്തിലെ മഴക്കെടുതികള്‍ ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനുണ്ടാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഒത്തൊരുമിച്ച് പ്രശ്‌നങ്ങളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വെള്ളക്കെട്ടിന് ശേഷം വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെ ചെളി നീക്കാനുള്ള ശ്രമങ്ങള്‍ക്കും മറ്റ് ദുരിതങ്ങള്‍ തീര്‍ക്കുവാനും സംസ്ഥാന സര്‍ക്കാറിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററില്‍ ഇടുക്കി, ചെറുതോണി ഡാമുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഇതിന് ശേഷം ഇളന്തിക്കര ഗവ.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും സംഘം സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ , ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേന്ദ്രത്തിന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്‌

Latest