മോമോ ഗെയിം: ഭീതിപരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

Posted on: August 12, 2018 5:10 pm | Last updated: August 12, 2018 at 8:49 pm
SHARE

ന്യൂഡല്‍ഹി:ഭീതിപരത്താനായി മോമോ ഗെയിമിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളയക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമന്ന് കേരള പോലീസ് . മോമോ ഗെയ്മിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഫേസ്ബുക്കിലൂടെ പോലീസ് അറിയിച്ചു.

മോമോ ഗെയിമുമായി ബന്ധപ്പെട്ട് കേരളത്തിലുതിവരെ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കാള്‍ നിരീക്ഷിക്കണം. ഭീതി പരത്തുന്നതിനായി ചില സാമൂഹിക വിരുദ്ധര്‍ വ്യാജ നമ്പറുകളില്‍നിന്നും മോമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here