ശ്രീനഗറില്‍ പോലീസുമായുണ്ടായ ഏറ്റ്മുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Posted on: August 12, 2018 4:52 pm | Last updated: August 12, 2018 at 7:17 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റ് മുട്ടലില്‍ പ്രത്യേക സേനയിലെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ശ്രീനഗറിലെ ബത്മാലുവിലായിരുന്നു ഏറ്റ്മുട്ടല്‍. രണ്ട് ഭീകരര്‍ പിടിയിലായതായും ഏറ്റ്മുട്ടലില്‍ പരുക്കേറ്റ ഒരു ഭീകരനായി തിരച്ചില്‍ തുടരുകയാണെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീകരസാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം തിരച്ചില്‍ നടത്തവെയാണ് ഏറ്റ്മുട്ടലുണ്ടായത്.