ഒരു മാസത്തെ ശമ്പളം നല്‍കി ചെന്നിത്തല; ‘ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുതെന്ന ക്യാമ്പയിന്‍ തള്ളണം’

Posted on: August 12, 2018 2:13 pm | Last updated: August 12, 2018 at 4:41 pm

തിരുവനന്തപുരം: അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കി.

മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ ഏവരുടേയും സഹായം കേരളത്തിന് ആവശ്യമുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സമൂഹ മാധ്യമങ്ങളിലെ ക്യാമ്പയില്‍ തള്ളിക്കളയണമെന്നും ചെന്നിത്തല പറഞ്ഞു.