Connect with us

Prathivaram

സ്വത്വം

നിന്റെ കുലനാമമെന്ത്?
അച്ഛന്റെ പേര്?
ഭാഷ?
മതം?
കഴിക്കുന്നതെന്ത്?
ഇതൊന്നുമറിയില്ലേ
കടന്നുപോകൂ
നിനക്കിവിടെയിടമില്ല

ആരാണ് നീ?
സ്വത്വമെന്ത്?
എവിടെ താമസിക്കുന്നു?
എവിടെ പഠിച്ചു?
പറയൂ ഞങ്ങളോടെല്ലാം
ഇല്ലെങ്കില്‍ നീയൊരു രാജ്യദ്രോഹി

നീ ആരാണ്?
നിന്നെ സഹായിക്കുന്നവരാര്?
രജിസ്റ്റര്‍ ചെയ്തതാണോ നിന്റെയഞ്ച് തലമുറകള്‍?
ധരിക്കുന്നതെന്ത്?
ഗോബാര്‍- ധന്‍ അക്കൗണ്ടുണ്ടോ?
ഇല്ലേ?
നീയൊരു നിയമവിരുദ്ധ കുടിയേറ്റക്കാരന്‍

ശ്രവിക്കാറുണ്ടോ മന്‍ കി ബാത്്?
ഭരണാധികാരിക്കെതിരില്‍ എഴുതാറുണ്ടോ?
ഫോണില്‍ ആധാറുണ്ടോ?
പേ-ബി-ടീമില്‍ അംഗമാണോ?
എല്ലാ രേഖകളും രജിസ്റ്റര്‍ ചെയ്തുവോ?
മര്‍ദകര്‍ക്കെതിരാണോ നീ?
എങ്കില്‍ നിനക്കിടമില്ലിവിടെ
നീയൊരു തീവ്രവാദി തന്നെ.

എന്താണ് കഴിക്കാറ്?
എങ്ങോട്ടൊക്കെ പോകുന്നു?
വ്യത്യസ്ത മതക്കാരനാണോ?
ദളിതനാണോ, ക്രിസ്ത്യന്‍, ന്യൂനപക്ഷം?
രാവണനെ പിന്തുണക്കുന്നില്ലേ?
എന്നാല്‍ ഏകാന്തവാസത്തിന് പോയ്‌ക്കോളൂ

ഭരിക്കുന്നവരുടെ അധികാരമറിയുമോ?
പീഡകന്റെ ഇടനിലക്കാരെയോ?
പ്രതിഷേധ ശബ്ദമുയര്‍ത്താറുണ്ടോ?
അധികാരിക്കെതിരാണോ നീ?
എങ്കില്‍, നീയൊരു ദേശവിരുദ്ധന്‍
പോയ് തുലയൂ…

(അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിച്ച പശ്ചാത്തലത്തില്‍ ബി ജെ പി സര്‍ക്കാറിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രചിച്ച കവിത. 2016ലെ നോട്ട് നിരോധന വേളയിലും മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് അവര്‍ കവിതയെഴുതിയിരുന്നു).