മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍

Posted on: August 12, 2018 10:15 am | Last updated: August 12, 2018 at 2:42 pm
SHARE

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും മുന്‍ സിപിഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന ചാറ്റര്‍ജിയെ കഠിനമായ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന് ഒരു തവണ ഡയാലിസിന് നടത്തിക്കഴിഞ്ഞു.

ജൂണ്‍ അവസാന വാരത്തില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹം. ആരോഗ്യാവസ്ഥ അല്‍പ്പം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തി.