Connect with us

Kannur

സുന്നി നേതാക്കള്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

Published

|

Last Updated

ഇരിട്ടി: മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു. ആറളം ഫാം, മാങ്ങോട് എല്‍ പി സ്‌കൂള്‍, അമ്പായത്തോട് സ്‌കൂള്‍, കൊട്ടിയൂര്‍, നുച്യാട് എന്നീ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും വിതരണം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ലത്വീഫ് സഅദി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിമാരായ ഹനീഫ് പാനൂര്‍, ബി എ അലി മൊഗ്രാല്‍, യൂസഫ് ഹാജി നൂഞ്ഞേരി, എസ് വൈ എസ് ജില്ലാ നേതാക്കളായ അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി, അബ്ദുര്‍റസാഖ് മാണിയൂര്‍, സോണ്‍ ഭാരവാഹികളായ ഷാജഹാന്‍ മിസ്ബാഹി, സി സാജിദ് മാസ്റ്റര്‍, ശാഫി ലത്തീഫി നുച്ചിയാട്, ശറഫുദ്ദീന്‍ അമാനി മണ്ണൂര്‍, ഒ റഫീഖ് മദനി, മുഹമ്മദ് സഖാഫി, ഷാനിഫ് ഉളിയില്‍ നേതൃത്വം നല്‍കി.

യൂനിറ്റുകളില്‍ നിന്ന് ശേഖരിച്ച സാധനസാമഗ്രികള്‍ ജില്ലയിലെ 13 സോണ്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് ഇരിട്ടി താലൂക്ക് ഓഫീസിലും ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലും ഏല്‍പ്പിക്കും.