Connect with us

Kerala

പ്രളയക്കെടുതി: എസ് വൈ എസ് സാന്ത്വനവുമായി സഹകരിക്കുക- നേതാക്കള്‍

Published

|

Last Updated

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഷ്ടപ്പെടുന്നവര്‍ക്ക് സഹായവുമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മരംഗത്തിറങ്ങി. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് അവശ്യ സഹായങ്ങളെത്തിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പുതപ്പുകള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് നല്‍കിവരുന്നത്.

കിടപ്പാടമുള്‍പ്പെടെ എല്ലാം നഷ്ടമായ നിര്‍ധനര്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ എസ് വൈ എസ് പങ്കുചേരും. ഇതിന്റെ ആദ്യ ഗഡു മുഖ്യമന്ത്രി പിണറായി വിജയന് വയനാട് ജില്ലാ പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി കൈമാറി.

ദുരിതബാധിത പ്രദേശങ്ങളില്‍ സോണ്‍ തലങ്ങളില്‍ സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സാന്ത്വനം വളണ്ടിയര്‍മാരുമായി എല്ലാ വിഭാഗമാളുകളും പൂര്‍ണമായി സഹകരിച്ച് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണമെന്ന് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ജനറല്‍ സെക്രട്ടറി മജീദ് കക്കാട് എന്നിവര്‍ അഭ്യര്‍ഥിച്ചു.

ജില്ലകളില്‍ എസ് വൈ എസ് സാന്ത്വനവുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ താഴെ നമ്പറുകളില്‍ ബന്ധപ്പെടണം. 7034057991(വയനാട്), 9496163517(കോഴിക്കോട്), 9744893313(കണ്ണൂര്‍), 9495454477(മലപ്പുറം), 9846146329(എറണാകുളം), 9446131734(ഇടുക്കി), 9846652186 (ആലപ്പുഴ).

Latest