Connect with us

Kerala

കോഴിക്കോട് രാമനാട്ടുകരയില്‍ ഹോട്ടലില്‍ തീപ്പിടിത്തം

Published

|

Last Updated

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലെ മൂന്ന് നിലക്കെട്ടിടത്തില്‍ തീപ്പിടിത്തം. കെട്ടിടത്തിലെ സെന്‍ട്രല്‍ റസ്റ്റോറന്റിലാണ് വലിയ തോതില്‍ തീപ്പിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മീഞ്ചന്തയില്‍ നിന്ന് മൂന്ന് യൂനിറ്റും കോഴിക്കോട് ബീച്ചില്‍ നിന്ന് ഒരു യൂനിറ്റും അഗ്നിശമന സേനാ അംഗങ്ങള്‍ എത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്.

സമീപത്തുള്ള കെട്ടിടത്തിന് ഭീഷണിയില്ലെന്നാണ് ലഭിക്കുന്ന വിവരം. തീപ്പിടിത്തമുണ്ടായ ഉടനെ നാട്ടുകാരും വ്യാപാരികളും ട്രോമാ കെയര്‍ അംഗങ്ങളും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.