നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു

Posted on: August 11, 2018 10:09 pm | Last updated: August 12, 2018 at 10:29 am

കോഴിക്കോട്: നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ (57) അന്തരിച്ചു. ഇന്ന് വൈകീട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരിനാരായണന്‍ ആയിരുന്നു. ചിത്രത്തില്‍ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്മത് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു.

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്ന ഹരിനാരായണന്‍ നിരവധി വേദികളില്‍ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തോളം കലാമണ്ഡലത്തില്‍ മൃദംഗവാദകനായി ജോലി നോക്കിയിട്ടുണ്ട്.