രാജ്‌നാഥ് സിംഗ് നാളെ എത്തും; പ്രളയബാധിത പ്രദേശങ്ങള്‍ ഹെലിക്കോപ്റ്ററില്‍ സന്ദര്‍ശിക്കും

Posted on: August 11, 2018 8:37 pm | Last updated: August 11, 2018 at 10:37 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഹെലിക്കോപ്റ്ററില്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 12.30 ന് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ഒരു മണിമുതല്‍ 2.30 വരെ ഹെലികോപ്റ്ററില്‍ ഇടുക്കി, എറണാകുളം മേഖലകളില്‍ പോകും. അതിന് ശേഷം പറവൂര്‍ താലൂക്കിലെ ചില ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്രിയോടൊപ്പം ഉണ്ടാകും.

സന്ദര്‍ശനത്തിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോള്‍ഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, വൈദ്യുതി മന്ത്രി എം എം മണി, ജലവിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here