Connect with us

Business

വ്യാവസായിക ഉത്പാദന വളര്‍ച്ചയില്‍ കുതിപ്പ്; ഏഴ് ശതമാനമായി ഉയര്‍ന്നു; നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളര്‍ച്ച ജൂണില്‍ ഏഴ് ശതമാനമായി ഉയര്‍ന്നു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. മേയ് മാസം 3.9 ശതമാനം മാത്രമായിരുന്നു വളര്‍ച്ചാ നിരക്ക്. മാര്‍ച്ച് മാസത്തില്‍ ഇത്് 4.4 ശതമാനമായിരുന്നു.

ഉത്പാദന മേഖലയിലും മൂലധന സാമഗ്രി മേഖലയിലുമുള്ള ശക്തമായ വളര്‍ച്ചയാണ് ജൂണില്‍ നിരക്ക് ഉയര്‍ത്തിയത്. 23 വ്യവസായ മേഖലകളില്‍ 19 എണ്ണവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കംപ്യൂട്ടര്‍ ഇലക്‌ട്രോണിക്‌സ് മേഖലയിലെ ഉത്പാദന വളര്‍ച്ച 44 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാവസായിക ഉത്പാദന സൂചികയുടെ 77.63 ശതമാനവും സംഭാവന ചെയ്യുന്ന മാനുഫാക്ചറിംഗ് മേഖല 6.9 ശതമാനം വളര്‍ച്ച കൈവരിച്ചതും നേട്ടമായി. മൂലധന സാമഗ്രി മേഖലയില്‍ 9.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഗൃഹോപകരണങ്ങളുടെ ഉത്പാദനം 13.1 ശതമാനമായി വര്‍ധിച്ചു. സുപ്രധാന വ്യവസായ മേഖലകളുടെ മൊത്തം ഉത്പാദന വളര്‍ച്ച 6.7 ശതമാനമായിട്ടുണ്ട്. ഇത് ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഖനന മേഖല 6.6 ശതമാനവും, വൈദ്യുതി ഉത്പാദന 8.5 ശതമാനവും, െ്രെപമറി ഗുഡ്‌സ് 9.3 ശതമാനവുമാണ് ഉയര്‍ന്നത്.

Latest