Connect with us

National

യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ ട്രാവല്‍ ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ ട്രാവല്‍ ഇന്‍ഷൂറുന്‍സ് റെയില്‍വേ നിര്‍ത്തുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് നല്‍കേണ്ടതില്ലെന്ന് ഐആര്‍സിടിസി തീരുമാനിച്ചതായി റെയില്‍വേയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2017 മുതലാണ് ഐആര്‍സിടിസി ട്രാവല്‍ ഇന്‍ഷൂറന്‍സ് നല്‍കാന്‍ തുടങ്ങിയത്. ഐആര്‍സിടിസിയുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഇന്‍ഷൂറന്‍സ് സ്വീകരിക്കാനും വേണ്ടെന്നുവെക്കാനും അവസരം നല്‍കിയിരുന്നത്. ട്രയിന്‍ യാത്രക്കിടയില്‍ മരിച്ചാല്‍ പത്ത് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റാല്‍ 7.5 രൂപയും പരിക്കേറ്റാല്‍ രണ്ട് ലക്ഷം രൂപയുമാണ് ഇന്‍ഷൂറന്‍സ് വഴി ലഭിച്ചിരുന്നത്. ഇതിന് പുറമെ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവിലേക്കായി പതിനായിരം രൂപയും ലഭ്യമാക്കിയിരുന്നു.

അതേസമയം അധികം പണം നല്‍കിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് തുടര്‍ന്നും ലഭിക്കും. എന്നാല്‍ ഇതിന്റെ പ്രീമിയം എത്രയാണെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. ഡബിറ്റ് കാര്‍ഡ് വഴി പണം അടയ്ക്കുന്നവര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ചാര്‍ജ് റെയില്‍വേ ഒഴിവാക്കിയിരുന്നു.