Connect with us

National

കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മോദിക്ക് രാഹുലിന്റെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഓഖി ദുരന്തത്തില്‍ നിന്ന് കേരള ജനത മുക്തമാകും മുമ്പാണ് വലിയ തോതിലുള്ള കാലവര്‍ഷക്കെടുതിയും സംസ്ഥാനത്തുണ്ടായത്. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.

അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ അടിയന്തര ധന സഹായം നല്‍കണമെന്നും രാഹുല്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് രാഹുല്‍ കത്തില്‍ വിവരിക്കുന്നു.

Latest