സാംസഗ് നോട്ട് 9 ഇപ്പോള്‍ 7900 രൂപക്ക് സ്വന്തമാക്കാം

Posted on: August 11, 2018 5:15 pm | Last updated: August 11, 2018 at 5:15 pm
SHARE

ന്യൂഡല്‍ഹി: സാംസംഗിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ് ഷിപ്പ് സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി നോട്ട് 9 ഇപ്പൊള്‍ 7900 രൂപക്ക് സ്വന്തമാക്കാം. എയര്‍ടെല്‍ ആണ് 67900 രൂപ വിലയുള്ള ഫോണ്‍ ഡൗണ്‍ടൈം ഓഫറിലൂടെ കുറഞ്ഞ ഇഎംഐക്ക് ലഭ്യമാക്കുന്നത്. എയര്‍ടെലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഫോണ്‍ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല.

7900 രൂപ ഡൗണ്‍പെയ്‌മെന്റ് നല്‍കി ഫോണ്‍ വാങ്ങിയാല്‍ പിന്നീട് 24 മാസത്തേക്ക് 2999 രൂപ നിരക്കില്‍ തവണകളായി അടച്ചുതീര്‍ത്താല്‍ മതി. എയര്‍ടെല്‍ വരിക്കാര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഇതോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍ ഫ്രീ, സൗജന്യ നാഷണല്‍ റോമിംഗ്, മാസം 100 ജിബി ഡാറ്റ, ആമസോണ്‍ പ്രൈം അംഗത്വം, സൗജന്യ എയര്‍ടെല്‍ ടിവി, സൗജന്യ എയര്‍ടെല്‍ സെക്വര്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ പാക്ക് എന്നീ ഓഫറുകളും ലഭിക്കും.

ആന്‍ഡ്രോയിഡ് ഒറിയോ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6.4 ഇഞ്ച് ക്യൂ എച്ച് ഡി ഡിസ്‌പ്ലേ ആണുള്ളത്. പിന്നില്‍ ടെലിഫോണിക് ലെന്‍സോടുകൂടിയ 12 എംപി ഡ്യവല്‍ ക്യാമറയും മുന്നില്‍ എട്ട് എംപി സെല്‍ഫി ക്യാമറയും ഉണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി ശേഷി.

LEAVE A REPLY

Please enter your comment!
Please enter your name here