Connect with us

Kerala

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്.

വയനാട്, ഇടുക്കി ജില്ലകളില്‍ ഈ മാസം 14 വരെ റെഡ് അലര്‍ട്ടും 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,കണ്ണൂര്‍ ജില്ലകളില്‍ 13വരെ റെഡ് അലര്‍ട്ടും 15വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഈ മാസം 12 വരെയാണ് റെഡ് അലര്‍ട്ട്. ഇവിടങ്ങളില്‍ 14വരെ ഓറഞ്ച് അലര്‍ട്ടും തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായാണ് വിവിധ ജില്ലകളില്‍ ഇപ്പോള്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.