നിസ്സാന്‍ കാറുകള്‍ക്ക് 85000 രൂപ വരെ വിലക്കിഴിവ്

Posted on: August 11, 2018 4:31 pm | Last updated: August 11, 2018 at 4:31 pm
SHARE

മുംബൈ: ഓണക്കാലം ഓഫര്‍കാലമാണ്. വാഹനവിപണിയിലും അതുതന്നെ സ്ഥിതി. കാറുകള്‍ക്ക് 50,000 രൂപയിലധികം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് നിസാന്‍. മൈക്ര, സണ്ണി, ടെറാനോ തുടങ്ങി എല്ലാ മോഡലുകള്‍ക്കും വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മൈക്ര ആക്ടീവിന് 20000 രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സും 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7.99 ശതമാനം നിരക്കില്‍ ലോണും ലഭ്യമാണ്. സാധാരണ മൈക്രക്ക് 12000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.

സണ്ണിക്ക് 35000 രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7000 രൂപയുടെ പ്രത്യേക കിഴിവ് എന്നിവ ലഭിക്കും.

ടെറാനോക്ക് 45000 രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സും 30000 രൂപ വിലക്കിഴിവും ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപയുടെ ഡിസ്‌കൗണ്ടും ലഭ്യം.

ഇന്ത്യന്‍ വാഹനവിപിണിയില്‍ പ്രചാരം കൂട്ടാനാണ് നിസ്സാന്‍ ഡിസ്‌കൗണ്ടുമായി എത്തുന്നത്. ഇതിലൂടെ കാര്‍ വില്‍പ്പന വലിയ തോതില്‍ വര്‍ധിപ്പാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതിക്ഷ.