ആലപ്പുഴയില്‍ മാതാവും മകളും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

Posted on: August 11, 2018 1:33 pm | Last updated: August 11, 2018 at 4:08 pm
SHARE

ആലപ്പുഴ: നെടുമുടിയില്‍ അമ്മയേയും മകളേയും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോളി , മകള്‍ സിജി എന്നിവരെയാണ് വീട്ടിന് പിറകിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തയിത്.

ഉച്ചക്ക് 12.30ഓടെയാണ് മൃതദേഹങ്ങള്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here